07 March, 2018 01:26:38 PM


കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

അക്രമികള്‍ കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ക്കുകയും ചെയ്തു



കൊല്‍ക്കത്ത: തമിഴ്നാട്ടില്‍ പെരിയാറുടേയും ത്രിപുരയില്‍ ലെനിന്റേയും പ്രതിമകള്‍ തകര്‍ത്തതിലുള്ള പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം നടന്നു.


ജാധവ്പുര്‍ സര്‍വകലാശാലയുടെ സമീപം സ്ഥാപിച്ചിട്ടുള്ള പ്രതിമയുടെ മുഖത്ത് അക്രമികള്‍ കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 194