07 March, 2018 12:08:42 PM


രാഷ്ട്രീയ കൊലപാതകങ്ങളില്‍ കര്‍ശന നടപടി; ഷുഹൈബ് വധത്തില്‍ സിബിഐ വേണ്ട: മുഖ്യമന്ത്രി

പൊലീസ് അന്വേഷണം ശരിയായ ദിശയില്‍



തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ് പി ഷുഹൈബിന്‍റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെ പിടികൂടിയ പൊലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകെ 11 പ്രതികള്‍ പിടിയിലായി. അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
 
ഈ സര്‍ക്കാറിന്‍റെ കാലത്ത് ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ ഉണ്ടായത്. ഈ കേസുകളിലും അന്വേഷണം തുടരുകയാണ്. കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ ഷൂഹൈബിന്‍റെ കൊലപാതകകേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എ കെ ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 150