07 March, 2018 11:41:35 AM


തെലുങ്കുദേശം എന്‍ഡിഎ വിടുന്നു; പ്രഖ്യാപനം ഈയാഴ്ച തന്നെ


ഹൈദരാബാദ്:  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ആന്ധ്ര രാഷ് ട്രീയം അടിമുടി മാറുന്നു. എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ച തന്നെ എന്‍ഡിഎ വിടുകയാണെന്ന പ്രഖ്യാപനം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവര്‍ മുന്നണി വിടുന്നത്. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ.എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാര്ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും മുന്നണിവിടണം എന്ന അഭിപ്രായക്കാരായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപി എന്‍ഡിഎയില്‍ ചേര്‍ന്നത്. പ്രത്യേക പാക്കേജ് ആവശ്യം ഉന്നയിച്ച് ടിഡിപി എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിവരുകയാണ്. ഇന്നലെ ടിഡിപി എംപിമാരുടെ പ്രതിഷേധത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കുചേര്‍ന്നിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി. അധികാരത്തിലെത്തിയാല്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനവും ഇതായിരിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു



Share this News Now:
  • Google+
Like(s): 96