07 March, 2018 10:14:29 AM


സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

4,41,000 വിദ്യാര്‍ത്ഥികള്‍ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും



തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സിയുടെയും ഹയര്‍സെക്കണ്ടറിയുടെയും പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4,41,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമടക്കം 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ.


ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ രാവിലേയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും ആണ് നടക്കുക. കടുത്ത വേനല്‍ച്ചൂട് കാരണം പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുത്തതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 28ന് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിക്കും.



Share this News Now:
  • Google+
Like(s): 144