06 March, 2018 09:47:39 PM


ഏറ്റുമാനൂര്‍ മേല്‍ശാന്തി വിരമിക്കുന്നു; കേശവന്‍ സത്യേഷ് പുതിയ മേല്‍ശാന്തി

നിയമനം മൂന്ന് വര്‍ഷത്തേക്ക് പുറപ്പെടാശാന്തിയായി




ഏറ്റുമാനൂര്‍: മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഏറ്റുമാനൂര്‍ മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ വിരമിക്കുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പുല്ലൂര്‍ പത്തില്ല യോഗസഭയില്‍പെട്ട രാമന്‍ സനല്‍കുമാറിന് പകരം ഇതേ സഭയിലെ തളിയില്‍ വാരിക്കാട്ട് കേശവന്‍ സത്യേഷ് (28) ആണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേത് പുറപ്പെടാ ശാന്തിയാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം തൃമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങലില്‍ മേല്‍ശാന്തിയായിരുന്നു കേശവന്‍ സത്യേഷ്. പുല്ലൂര്‍ പത്തില്ലം യോഗസഭയില്‍പെട്ടവര്‍ക്കാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി അവകാശം.



Share this News Now:
  • Google+
Like(s): 399