06 March, 2018 01:30:19 PM


പൊന്തൻപുഴ ഭൂമിയിടപാട്: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

കുമ്മനം രാജശേഖരൻ ബുധനാഴ്ച പൊന്തൻപുഴയിൽ



കോട്ടയം: പൊന്തൻപുഴ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്‍റെ ഭാഗമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ബുധനാഴ്ച പൊന്തൻപുഴയിൽ സന്ദർശനം നടത്തും. രാവിലെ 10 മുതലാണ് അദ്ദേഹത്തിന്‍റെ സന്ദർശനം. ഊട്ടുപാറ, നെടുമ്പ്രം ചതുപ്പ്, ഫോറസ്റ്റ് ഓഫീസ്, സഭാ രാജ് ആസ്ഥാനം, വളകോടി ചതുപ്പ് തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊന്തൻപുഴയിൽ എത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 111