06 March, 2018 01:25:05 PM


ഗുജറാത്തില്‍ വിവാഹസംഘം സഞ്ചരിച്ച വാന്‍ മറിഞ്ഞ്​ 28 മരണം

അപകടത്തില്‍ വര​ന്‍റെ പിതാവും മരിച്ചു



അഹമ്മദാബാദ്​: ഗുജറാത്തിലെ ഭാവ്​നഗറില്‍ വിവാഹ സംഘം സഞ്ചരിച്ച വാന്‍ കനാലിലേക്ക്​ മറിഞ്ഞ്​​ 28 പേര്‍ മരിച്ചു. 35 പേര്‍ക്ക്​ പരിക്കേറ്റു. അപകടത്തില്‍ വര​ന്‍ വിജയ്​ കോലിയുടെ പിതാവും മരിച്ചു. രാജ്​കോട്ട്​-ഭാവ്​നഗര്‍ ഹൈവേയില്‍ രംഗോലക്കടുത്താണ്​ അപകടം നടന്നത്​.


വിവാഹ ചടങ്ങിനായി പലിതാനയില്‍ നിന്ന്​ ബോട്ടാഡിലേക്ക്​ പോവുകയായിരുന്നു വാന്‍. യാത്രക്കി​െട നിയന്ത്രണം വിട്ട വാന്‍ പാലത്തില്‍ നിന്ന്​ വരണ്ടു കിടക്കുന്ന കനാലിലേക്ക്​ മറിയുകയായിരുന്നു.പരിക്കേറ്റവരെ ബോട്ടാഡ്​, ഭാവ്​നഗര്‍ ആശുപത്രികളിലേക്ക്​ മാറ്റി. വിവാഹം നിശ്​ചയിച്ച പോലെ നടന്നു.



Share this News Now:
  • Google+
Like(s): 115