06 March, 2018 12:17:19 PM


സെന്‍സെക്‌സിൽ 243 പോയന്റ് നേട്ടത്തോടെ തുടക്കം

നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 10,434ലിലെത്തി


മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 243 പോയന്റ് നേട്ടത്തില്‍ 10,434ലിലും നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 10,434ലിലുമെത്തി. ബിഎസ്ഇയിലെ 1136 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 234 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എംആന്റ്എം, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യൂഎസ് സൂചികകള്‍ നേട്ടത്തിലായതിനെതുടര്‍ന്ന് ഏഷ്യന്‍ വിപണികളും ഉണര്‍വിലാണ്. 



Share this News Now:
  • Google+
Like(s): 108