06 March, 2018 12:00:27 PM


ത്രിപുരയില്‍ സിപിഎമ്മിന് പോരായ്മകള്‍ സംഭവിച്ചു; നേതാക്കള്‍ ശൈലിയും സമീപനവും മാറണമെന്ന് എംഎ ബേബി

പാര്‍ട്ടി സ്വാധീനത്തില്‍ വന്‍ ഇടിവ്



തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല പാര്‍ട്ടിയുടെ വീഴ്ച കൂടിയാണെന്ന് തുറന്നടിച്ച്‌ സിപിഎം നേതാവ് എംഎ ബേബി. സിപിഎമ്മിന് വന്‍ പോരായ്മകള്‍ ഉണ്ടായെന്നും പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവ് വന്നതായും  ഒരു അഭിമുഖത്തില്‍ സിപിഎം പോളിറ്റബ്യൂറോ അംഗം വ്യക്തമാക്കി. നേതാക്കന്മാര്‍ ശൈലിയും സമീപനവും മാറേണ്ട സമയമായെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും പറഞ്ഞു.


വലിയതോതിലുള്ള ഒരു ആത്മവിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ കേരളത്തിലും സിപിഎമ്മിന് കാലിടറുമെന്നുള്ള സൂചനയായിരുന്നു നടത്തിയത്. ത്രിപുരയില്‍ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവുകള്‍ ഉണ്ടായി. ഭരണവിരുദ്ധവികാരം മനസ്സിലാക്കാനോ കോണ്‍ഗ്രസ് വോട്ടുകളെ ആകര്‍ഷിക്കാനോ സിപിഎമ്മിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പരിഹാരം കോണ്‍ഗ്രസുമായുള്ള സഖ്യമല്ലെന്നും വീഴ്ചയില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠം പഠിക്കുകയും സിപിഎം ശൈലിയും സമീപനവും മാറുകയാണ് വേണ്ടത്.


ഉന്നത വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍ മേഖലകളില്‍ ത്രിപുര ഏറെ പിന്നിലാണ്. അവിടെ ഉണ്ടാകുന്ന ഭരണവിരുദ്ധവികാരത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ആകര്‍ഷിക്കാനുമായില്ല. സിപിഎം നേതാക്കളുടെ ശൈലിയും സമീപനവും മാറണം സിപിഎമ്മിനെതിരേ നടക്കുന്ന വ്യാജ പ്രചരണങ്ങളെ നേടിടണമെങ്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും അവരുമായി നേരിട്ട് സമ്ബര്‍ക്കം സ്ഥാപിക്കുകയും വേണമെന്നും ബേബി പറഞ്ഞു. 25 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും വന്‍ തിരിച്ചടിയാണ് സിപിഎം നേരിട്ടത്. 60 അംഗ നിയമസഭയില്‍ 43 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 16 സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്.



Share this News Now:
  • Google+
Like(s): 89