06 March, 2018 11:20:03 AM


ഒാ​സ്​​ക​ര്‍ പു​ര​സ്​​കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്



ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന് ലഭിച്ച മികച്ച നടിയ്ക്കുള്ള ഒാ​സ്​​ക​ര്‍ പു​ര​സ്​​കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡ് എന്നയാളെയാണ് ലോ​സ്​ ആ​ഞ്​​ജ​ല​സ്​ പൊലീസ് അറസ്റ്റ് ചെയ്തത്.


ഒാ​സ്​​ക​ര്‍ ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ട്രോഫി കൈക്കലാക്കിയെന്ന് അറിയിച്ചുകൊണ്ട് മോഷ്ടാവ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.ഒാസ്കര്‍ പുരസ്കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന്‍റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മ​ക്​​ഡൊ​ര്‍​മ​ന്‍റിന് പൊലീസ് കൈമാറി.


'ത്രീ ​ബി​ല്‍​ബോ​ഡ്​​സ്​ ഒൗ​ട്ട്​​​സൈ​ഡ്​ എ​ബ്ബി​ങ്​ മി​സൗ​റി'​ എന്ന ചിത്രത്തി​ലെ പ്ര​ക​ട​ന​ത്തി​നാണ്​ ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന്​ മി​ക​ച്ച ന​ടി​ക്കുള്ള ഒാ​സ്​​ക​ര്‍ ലഭിച്ചത്.



Share this News Now:
  • Google+
Like(s): 86