06 March, 2018 11:14:20 AM


ഹാദിയയെ മറ്റൊരാളുടെ രണ്ടാം ഭാര്യയായി യെമനിലേക്കു കടത്താൻ ശ്രമം

പിതാവ് അശോകന്റെ ആരോപണം അന്വേഷിക്കും



കൊച്ചി: ഹാദിയയെ യെമനിലേക്കു കടത്താൻ ശ്രമം നടന്നതായി പിതാവ് അശോകൻ സുപ്രീംകോടതിയെ അറിയിച്ചു. ഹാദിയയുടെ കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതുകൊണ്ട് മാത്രമാണ് ശ്രമം പരാജയപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അശോകൻ വ്യക്തമാക്കി. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അശോകൻ പുതിയ ആരോപണം ഉന്നയിച്ചത്.

ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായി യെമനില്‍ എത്തിക്കാനായിരുന്നു ശ്രമം. ഇക്കാര്യം അന്വേഷിക്കാൻ ഉത്തരവിടണമെന്നും അശോകൻ ഹർജിയിൽ ആവശ്യപ്പെട്ടു.

അതേസമയം, ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നും ഹാദിയയുടെ അച്ഛന്‍ വ്യക്തമാക്കി. ഹാദിയക്ക് മുസ്ലീമായി ജീവിക്കുന്നതാണ് ഇഷ്ടമെങ്കില്‍ തനിക്ക് അതിന് സമ്മതമാണെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ലെന്നും അശോകന്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. താന്‍ നിരീശ്വര വാദിയാണെന്നും ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും അശോകന്‍ കോടതിയില്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 217