06 March, 2018 09:44:01 AM


ആ​ഡം​ബ​ര ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെ​യി​ൽ​വേ​ കു​റ​യ്ക്കു​ന്നു

ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആവശ്യപ്പെട്ടു




ദില്ലി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളാ​യ പാ​ല​സ് ഓ​ഫ് വീ​ൽ​സ്, ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ്, മ​ഹാ​രാ​ജ എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യ്ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​തു​ങ്ങു​ന്ന വി​ധ​ത്തി​ൽ നി​ര​ക്കി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പു​ക​ളും ‌ഐ​ആ​ർ​സി​ടി​സി പോ​ലു​ള്ള ഓ​ഹ​രി​യു​ട​മ​ക​ളു​ടെ​യും തീ​രു​മാ​ന​ത്തി​ലാ​ണ് നി​ര​ക്കി​ള​വ്.

പാ​ല​സ് ഓ​ഫ് വീ​ൽ​സ്, റോ​യ​ൽ രാ​ജ​സ്ഥാ​ൻ എ​ന്നീ ര​ണ്ട് ആ​ഡം​ബ​ര സ​ർ​വീ​സു​ക​ളു​ടെ വ​രു​മാ​നം യ​ഥാ​ക്ര​മം 24 ശ​ത​മാ​ന​വും 63 ശ​ത​മാ​ന​വും താ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന ആ​ഡം​ബ​ര ട്രെ​യി​നാ​യ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ റെ​യി​ൽ​വേ​യോ​ടു ചോ​ദി​ച്ചി​ട്ടു​ണ്ട്. വ​രു​മാ​നം പ​ങ്കു​വ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് ക​ർ​ണാ​ട​ക മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 88