06 March, 2018 09:38:08 AM


മേ​​ഘാ​​ല​​യയില്‍ കോ​​ൺ​​റാ​​ഡ് സാം​​ഗ്‌​​മ മുഖ്യമന്ത്രിയായി ഇ​​ന്നു അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും

ബിജെപി സഖ്യം അധികാരത്തിലേറുന്നത് 34 എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ​​യോടെ




ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യി​​ലെ കോ​​ൺ​​റാ​​ഡ് സാം​​ഗ്‌​​മ ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. 34 എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ​​യോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരത്തിലേറുന്നത്. 21 സീ​​റ്റു​​ള്ള കോ​​ൺ​​ഗ്ര​​സി​​ന് സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.

19 എംഎൽഎമാരുള്ള എൻപിപിയ്ക്കു പുറമേ ആറു സീ​റ്റു​ള്ള യു​ഡി​പി​യുടെയും ര​ണ്ട് സീ​റ്റു​ള്ള എ​ച്ച്എ​സ്പി​ഡി​പി​യുടെയും പിന്തുണയും സഖ്യത്തിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎൽഎ മാത്രമുള്ള ചെറുകക്ഷിയും ബിജെപിയെ പിന്തുണച്ചതോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരം പിടിച്ചത്.



Share this News Now:
  • Google+
Like(s): 71