06 March, 2018 09:31:14 AM


കാ​മു​കി​യെ പീഡിപ്പി​ക്കു​ന്ന​ത് ത​ടഞ്ഞ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

സം​ഭ​വം തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ന​ലിം​ബി​യി​ൽ


താ​നെ: കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ന​ലിം​ബി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗാ​നേ​ഷ് ദി​ന​ക​ര​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ദി​ന​ക​ര​നേ​യും കാ​മു​കി​യേ​യും സ​മീ​പി​ച്ച അ​ക്ര​മി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. 

ത​ങ്ങ​ളു​ടെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​ക്ര​മി ഇ​വ​ർ​ക്കു നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. കാ​മു​കി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​നും ആ​രം​ഭി​ച്ചു. ഇ​തു ത​ട​ഞ്ഞ ദി​ന​ക​ര​നെ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി പ്ര​ദേ​ശ​ത്തു​നി​ന്നും ക​ട​ന്നു.



Share this News Now:
  • Google+
Like(s): 167