05 March, 2018 12:34:13 PM


മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് സംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളുടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സി​ന് റെ​യ്ഡ്



കൊ​ച്ചി: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സി​ന് റെ​യ്ഡ് ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പ്ര​തി​ക​ൾ കേ​സി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. 

അ​തേ​സ​മ​യം വി​ജി​ല​ൻ​സി​നെ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കേ​സി​ൽ മ​ര്യാ​ദ​യ്ക്ക് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും കേ​സ് ഫ​യ​ൽ പ​രി​ശോ​ധി​ച്ച​തി​ൽ പു​തി​യ തെ​ളി​വു​ക​ൾ ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി ഒ​രു മാ​സ​ത്തെ സ​മ​യം കൂ​ടി അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഡ​യ​റ​ക്ട​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട്(​ഡി​ജി​പി) നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ൽ എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ഠി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് 15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.



Share this News Now:
  • Google+
Like(s): 171