05 March, 2018 12:26:54 PM


സോളാര്‍ തുടരന്വേഷണം: സരിതയുടെ മൊഴിയെടുക്കുന്നു

എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും



തിരുവനന്തപുരം:  സോളാര്‍ തട്ടിപ്പു കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസിലെ രണ്ടാം പ്രതി സരിത എസ്.നായരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്കെു നേരെ നടന്ന അക്രമങ്ങള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സരിതയില്‍ നിന്ന് മൊഴിയെടുക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പിന്തുണയില്‍ വിശ്വസിച്ചാണ് ഒറ്റയ്ക്കായിട്ടും എടുക്കാന്‍ വയ്യാത്ത ഭാരവും ബാദ്ധ്യതയും താന്‍ ചുമന്നതെന്ന് 17 പേജുള്ള കത്തില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി തന്നെ ചൂഷണം ചെയ്ത വിവരം, അന്വേഷണ സംഘത്തലവാനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി നല്‍കിയത്. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തികതട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സരിത കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കു പുറമെ തമ്പാനൂര്‍ രവി, ബെന്നിബഹനാന്‍ എന്നിവര്‍ തന്‍റെ പ്രയാസങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും സരിത പറയുന്നു. 

അന്വേഷണത്തിന്‍റെ ഭാഗമായി കത്തില്‍ പേരുള്ള എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.



Share this News Now:
  • Google+
Like(s): 95