05 March, 2018 10:36:56 AM


എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി

നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല



തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്‍റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി.


നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.



Share this News Now:
  • Google+
Like(s): 108