05 March, 2018 09:15:45 AM


ഓസ്കര്‍: ഗാരി ഒാള്‍ഡ്​ മാന്‍ നടന്‍, ഫ്രാന്‍സിസ്​ മക്​ഡോര്‍മണ്ട് നടി

അന്തരിച്ച നടി ശ്രീദേവിക്ക് പുരസ്ക്കാര വേദിയില്‍ ആദരവ്ലോസ് ആഞ്ജലീസ്: ചലച്ചിത്ര ലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്കര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദ ഷേപ്പ് ഓഫ് വാട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്ക്കാരം ഗാരി ഓള്‍ഡ്മാനും നടിക്കുള്ള പുരസ്ക്കാരം ഫ്രാന്‍സിസ് മക്ഡോര്‍മണ്ടും സ്വന്തമാക്കി. ഗില്യര്‍മോ ദെല്‍ തോറെ ആണ് മികച്ച സംവിധായകന്‍.ഡോള്‍ബി തിയറ്റില്‍ പതിവ് പോലെ ലോകസിനിമയിലെ നക്ഷത്രങ്ങള്‍ മണ്ണിലിങ്ങിയ രാവിലാണ് ഓസ്കര്‍ പുരസ്ക്കാര പ്രഖ്യാപനം. അന്തരിച്ച നടി ശ്രീദേവിക്ക് ഓസ്കര്‍ പുരസ്ക്കാര വേദിയില്‍ ആദരവ് അര്‍പ്പിച്ചു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് ഡോള്‍ബി തിയ്യേറ്ററില്‍ തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്. മികച്ച സഹനടനുള്ള പുരസ്‌കാരം ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സോം റോക്ക്‌വെല്‍ കരസ്ഥമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം താനിയയിലെ പ്രകടനത്തിന് ആലിസന്‍ ജാനി കരസ്ഥമാക്കി.

മികച്ച വിദേശ ചിത്രമായി ചിലെയില്‍ നിന്നുള്ള 'എ ഫന്‍റാസ്​റ്റിക്​ വുമണ്‍' തെരഞ്ഞെടുത്തു. ഡന്‍കിര്‍ക്കിന്​ രണ്ട്​ അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ശബ്​ദ സംയോജനത്തിനും ശബ്​ദ മിശ്രണത്തിനും. മികച്ച കലാ സംവിധാനത്തിന്​ ദ ഷേപ്പ്​ ഒാഫ്​ വാട്ടറും അവാര്‍ഡിന്​ അര്‍ഹരായി.


മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള അവാര്‍ഡ്​ രണ്ടാം ലോക മഹായുദ്ധ കാലത്തെ കഥ പറയുന്ന ഡാര്‍ക്കസ്​റ്റ്​ അവര്‍ എന്ന ചിത്രത്തിന്​ ലഭിച്ചു. ഫാന്‍റം ത്രെഡ്​ എന്ന ചിത്രത്തില്‍ പോള്‍ തോമസ്​ ആന്‍ഡേഴ്​സന്​ വസ്​ത്രം ഒരുക്കിയ മാര്‍ക്ക്​ ബ്രിഡ്​ജസിന്​ മികച്ച വസ്​ത്രാലങ്കാരത്തിനുള്ള പുരസ്​കാരം ലഭിച്ചു. മികച്ച ഡോക്യുമ​​​​​​​​ന്‍റെറി ഫീച്ചറായി ഇക്കരസി​നെ തെരഞ്ഞെടുത്തു.


24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ 'ദ ഷേപ്പ് ഓഫ് വാട്ടര്‍' ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. 'ഗെറ്റ് ഔട്ട്' ഉം 'ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ട്. ജിമ്മി കിമ്മലാണ്​ അവതാരകന്‍.


 • അവാര്‍ഡുകള്‍

 • മികച്ച നടി - ഫ്രാന്‍സിസ്​ മക്​ഡോര്‍മണ്ട്​ - ത്രീ ബില്‍ബോര്‍ഡ്​സ്​ ഒൗട്ട്​ സൈഡ്​ എബ്ബിങ്​ മിസൗറി
 • മികച്ച നടന്‍ - ഗാരി ഒാള്‍ഡ്​ മാന്‍ - ഡാര്‍ക്കസ്​റ്റ്​ ഹവര്‍
 • മികച്ച സംവിധായകന്‍ - ഗില്ലെര്‍മോ ഡെല്‍ടോറോ - ഷേപ്​ ഒാഫ്​ വാട്ടര്‍
 • മികച്ച ഗാനം - ക്രിസ്​റ്റന്‍ ആന്‍ഡേഴ്​സന്‍, റോബര്‍ട്ട്​ ലോപസ്​ - റിമമ്ബര്‍ മീ - കോക്കോ
 • മികച്ച പശ്ചാത്തല സംഗീതം - അലക്​സാന്ദ്രെ ഡെസ്​പ്ലാറ്റ്​ - ഷേപ്​ ഒാഫ്​ വാട്ടര്‍
 • അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ - കോള്‍ മീ ബൈ യുവര്‍ നെയിം - തിരക്കഥ: ജെയിംസ് ഐവറി
 • ലൈവ് ആക്ഷന്‍ ഷോര്‍ട്ട് - ദ് സൈലന്റ് ചൈല്‍ഡ് - സംവിധാനം: ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്‍ടന്‍
 • ഡോക്യുമെന്ററി ഷോര്‍ട്ട് - ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദ് 405 - സംവിധാനം: ഫ്രാങ് സ്റ്റിഫല്‍
 • ഫിലിം എഡിറ്റിങ് - ലീ സ്മിത്ത് - ഡന്‍കിര്‍ക്ക്
 • വിഷ്വല്‍ ഇഫെക്റ്റ്സ് - ബ്ലേഡ് റണര്‍ - ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍
 • മികച്ച ആനിമേഷന്‍ ചിത്രം - കൊകൊ - സംവിധാനം - ലീ ഉന്‍ക്രിച്ച്‌, ഡര്‍ലാ കെ. ആന്‍ഡേഴ്സണ്‍
 • മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ഡിയര്‍ ബാസ്ക്കെറ്റ് ബോള്‍ - സംവിധാനം - ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്
 • മികച്ച സഹനടി - അലിസണ്‍ ജാനി - ഐ ടാനിയ
 • മികച്ച വിദേശ ഭാഷാചിത്രം - ഫന്റാസ്റ്റിക്ക് വുമണ്‍ - സംവിധാനം - ചിലെ
 • പ്രൊഡക്ഷന്‍ ഡിസൈന്‍ - പോള്‍ ഡെന്‍ഹാം ഒാസ്റ്റെര്‍ബെറി - ദ് ഷെയ്പ് ഒാഫ് വാട്ടര്‍
 • സൗണ്ട് മിക്സിങ് - ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ - ചിത്രം - ഡന്‍കിര്‍ക്ക്
 • സൗണ്ട് എഡിറ്റിങ് - റിച്ചാര്‍ഡ് കിങ്, അലെക്സ് ഗിബ്സണ്‍ - ഡന്‍കിര്‍ക്ക്
 • ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് - ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍
 • കോസ്റ്റ്യൂം - മാര്‍ക്ക് ബ്രിഡ്ജസ് - ഫാന്‍റം ത്രെഡ്
 • മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ് - ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് - ഡാര്‍ക്കസ്റ്റ് അവര്‍
 • സഹനടന്‍ - സാം റോക്ക്വെല്‍ - ത്രീ ബില്‍ബോര്‍ഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി

ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍) : ദി സൈലന്റ് ചൈല്‍ഡ്

ഡോക്യുമെന്ററി - ഷോര്‍ട്ട് സബ്ജക്റ്റ് : ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405Share this News Now:
 • Google+
Like(s): 305