05 March, 2018 08:45:32 AM


പാ​പ്പു​വ ന്യൂ​ഗി​നി​യ​യെ വി​റ​പ്പി​ച്ച് വീ​ണ്ടും ഭൂ​ക​മ്പം

6.1 തീ​വ്ര​ത​യി​ൽ ഭൂ​കമ്പ​ത്തെ​ത്തു​ട​ർ​ന്നു മൂ​ന്നു തു​ട​ർ​ച​ല​ന​ങ്ങളും


മോ​ഴ്സ്ബി: ഒ​രാ​ഴ്ച മു​മ്പ് മു​പ്പ​തി​ല​ധി​കം പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ പാ​പ്പു​വ ന്യൂ​ഗി​നി​യ​യെ വി​റ​പ്പി​ച്ച് വീ​ണ്ടും പ്ര​ക​മ്പ​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​കമ്പ​ത്തെ​ത്തു​ട​ർ​ന്നു മൂ​ന്നു തു​ട​ർ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി. മോ​ഴ്സ്ബി​ക്ക് 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭൂ​നി​ര​പ്പി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 95