05 March, 2018 03:33:06 AM


എഞ്ചിന്‍ തകരാര്‍; ഗുരുവായൂര്‍ എഗ്മോര്‍- എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു

യാത്ര പുനരാരംഭിച്ചത് മൂന്ന് മണിക്കൂര്‍ വൈകി



ചേര്‍ത്തല: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈ എഗ്മോറിലേക്ക് പോയ ട്രയിന്‍ ചേര്‍ത്തല സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരാന്‍ നോക്കിയപ്പോഴാണ് എന്‍ജിന്‍ തകരാറിലായത്.

ഞായറാഴ്ച രാത്രി ട്രയിന്‍ ആയതിനാല്‍ വണ്ടിയില്‍ നല്ല തിരക്കായിരുന്നു. മുന്നു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷം എറണാകുളത്ത് നിന്ന് വേറെ എഞ്ചിന്‍ എത്തിച്ചാണ് യാത്ര പുനരാരംഭിച്ചത്. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഗുരുവായൂര്‍ - എഗ്മോര്‍ എക്‌സ്പ്രസ് മുന്നുമണിക്കൂര്‍ വൈകുന്നത് ഇത് ആദ്യമായാണ്.





Share this News Now:
  • Google+
Like(s): 238