04 March, 2018 03:37:01 PM


ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതികള്‍ മരിച്ച നിലയില്‍

ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശികളാണ് മരിച്ചത്



ഗാസിയാബാദ്: ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതികളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം നഗ്നമാക്കിയ നിലയിലാണ് കണ്ടെത്തിയത്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശികളായ നീരജ് സിംഘാനിയ (37), ഭാര്യ രുചി (35)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ കുടംബാംഗങ്ങള്‍ ഇരുവരെയും വിളിക്കാന്‍ എത്തിയപ്പോള്‍ കതക് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഏറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനാല്‍ ബന്ധുക്കള്‍ കതക് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.


ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രശസ്തമായ ഒരു ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരാറായിരുന്നു നീരജ്. 2010ല്‍ ആണ് നീരജും രുചിയും വിവാഹിതരാകുന്നത്.


പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. മുറിക്കുള്ളില്‍ എന്തെങ്കിലും അപകടം നടന്നതിന്‍റെയോ, കൊലപാതക ശ്രമത്തിന്‍റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 198