03 March, 2018 11:12:22 AM


നാഗാലാൻഡിൽ മുൻ മുഖ്യമന്ത്രി നെഫ്യുറിയോ വിജയിച്ചു

അഹമി-2 നിയോജക മണ്ഡലത്തിൽനിന്നുമാണ് നെഫ്യുറിയോ വിജയിച്ചത്



കോഹിമ: നാഗാലാൻഡിൽ മുൻ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ നെഫ്യുറിയോ വിജയിച്ചു. കോഹിമ ജില്ലയിലെ അഹമി-2 നിയോജക മണ്ഡലത്തിൽനിന്നുമാണ് നെഫ്യുറിയോ വിജയിച്ചത്. 2003ലാണ് നെഫ്യുറിയോ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പിന്നീട് 2008ലേയും 2013ലേയും തെരഞ്ഞെടുപ്പുകളിലും നെഫ്യുറിയോ വിജയിച്ചിരുന്നു. എൻപിഎഫിനോപ്പം നിന്നായിരുന്നു നെഫ്യുറിയോയുടെ വിജയം.

ഈ വർഷം എൻപിഎഫിൽനിന്നും മാറി നെഫ്യുറിയോ എൻഡിപിപി രൂപീകരിക്കുകയും ബിജെപിക്കൊപ്പം ചേർന്ന തെരഞ്ഞെടുപ്പിനെ നേരിടുകയുമായിരുന്നു. നാഗാലാൻഡിലെ ആറുപത് സീറ്റുകളിൽ 40 സീറ്റുകളിൽ എൻഡിപിപിയും 20 സീറ്റുകളിൽ ബിജെപിയുമാണ് മത്സരിക്കുന്നത്. എഡിപിപി-ബിജെപി സഖ്യത്തിനു നാഗാലാൻഡിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്.



Share this News Now:
  • Google+
Like(s): 173