03 March, 2018 08:03:52 AM


വീ​ണ്ടും വെ​ടി​വ​യ്പ്; അ​മേ​രി​ക്ക​യി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

സംഭവം മി​ഷി​ഗ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അക്രമി പിടിയില്‍


ഡി

​ട്രോ​യി​റ്റ്: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. മി​ഷി​ഗ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്യാം​പ​ൽ ഹാ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്യാം​പ​ൽ ഹാ​ളി​ലെ നാ​ലാം നി​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​തോ​ടെ ക്ലാ​സു​ക​ൾ നി​ർ​ത്തി. വി​ദ്യാ​ർ​ഥി​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റാ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സം ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്തെ പാ​ർ​ക്‌​ലാ​ൻ​ഡി​ലു​ള്ള മാ​ർ​ജ​റി സ്റ്റോ​ൺ​മാ​ൻ ഡ​ഗ്ല​സ് ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​നു സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട നി​ക്കോ​ളാ​സ് ക്രൂ​സ്(19) ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ച്ച​യ്ക്കു​ശേ​ഷം സ്കൂ​ളി​ലെ​ത്തി​യ നി​ക്കോ​ളാ​സ് യ​ന്ത്ര​ത്തോ​ക്കു​ക​ള​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കാ​നാ​യി അ​ക്ര​മി സ്കൂ​ളി​ലെ ഫ​യ​ർ അ​ലാം മു​ഴ​ക്കി. തു​ട​ർ​ന്ന് ആ​ദ്യം സ്കൂ​ളി​നു പു​റ​ത്തും പി​ന്നീ​ട് അ​ക​ത്തു ക​ട​ന്നും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പു​ക ബോം​ബും മാ​സ്കും അ​ക്ര​മി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ വെ​ടി​വ​യ്പാ​യി​രു​ന്നു ഇ​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന 18-ാമ​ത്തെ സ്കൂ​ൾ വെ​ടി​വ​യ്പും. 2012ൽ‌ ​ക​ണ​ക്‌​ടി​ക്ക​ട്ടി​ലെ സാ​ൻ​ഡി​ഹു​ക്ക് സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Google+
Like(s): 107