02 March, 2018 01:24:42 PM


ആ​റു വ​യ​സു​കാ​ര​ന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി; സ്കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ സ്കൂ​ള്‍ ജീ​വ​ന​ക്കാ​രന്‍ അ​റ​സ്റ്റി​ല്‍



ബം​ഗ​ളു​രു: ആ​റു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ബം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ സ്കൂ​ള്‍ ജീ​വ​ന​ക്കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച കു​ട്ടി ശു​ചി​മു​റി​യി​ല്‍ പോ​യ​പ്പോ​ള്‍ ശ്രീ​നി​വാ​സ് എ​ന്ന ജീ​വ​ന​ക്കാ​ര​ന്‍ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഇ​തു സം​ബ​ന്ധി​ച്ച്‌ മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്, മാ​താ​പി​താ​ക്ക​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രോ​ടു വി​വ​രം ആ​രാ​ഞ്ഞു.

സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം കൈ​മാ​റി​യ​ത​നു​സ​രി​ച്ച്‌ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ശ്രീനിവാസിനെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​യാ​ളെ സ്കൂ​ളി​ലെ ജോ​ലി​യി​ല്‍​നി​ന്നു നീ​ക്കി​യ​താ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 57