02 March, 2018 11:48:48 AM


ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

17 വെടിയുണ്ടകള്‍ കണ്ടെത്തി



ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി. വന്‍ സുരക്ഷാ വീഴ്ച മനസിലാക്കി മിനിറ്റുകള്‍ക്കകം തന്നെ ബാഗില്‍ വെടിയുണ്ടകളുമായി സുരക്ഷ ജീവനക്കാര്‍ ഒരാളെ പിടികൂടി.


ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് പോകാന്‍ എത്തിയ ആളില്‍ നിന്ന് സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫ് വെടിയുണ്ടകള്‍ പിടികൂടിയിരുന്നു.




Share this News Now:
  • Google+
Like(s): 97