02 March, 2018 11:29:17 AM


പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി അട്ടപ്പാടിയില്‍

പ്രതിഷേധവുമായി എ.ബി.വി.പി.പ്രവര്‍ത്തകര്‍ കല്ലടിക്കോട് ഭാഗത്ത് രംഗത്തിറങ്ങി



പാ​ല​ക്കാ​ട്/​അ​ഗ​ളി​: ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​​നെ മ​ര്‍​ദി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട്ട​പ്പാ​ടിയിലെത്തി. രാ​വി​ലെ പ​ത്തി​ന് അ​ഗ​ളി 'കി​ല' കേ​ന്ദ്ര​ത്തി​ലെ​ത്തിയ മു​ഖ്യ​മ​ന്ത്രി ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും അ​ട്ട​പ്പാ​ടി​യി​ലെ പ​ട്ടി​ക വി​ഭാ​ഗ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന്​ മ​ധു​വിന്‍റെ മു​ക്കാ​ലി ചി​ണ്ട​ക്കി ഊ​രി​ലെ വീ​ട് സ​ന്ദ​ര്‍​ശി​ക്കുകയായിരുന്നു. അതിനിടെ പാലക്കാട് ഭാഗത്ത് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി.പ്രവര്‍ത്തകര്‍ കല്ലടിക്കോട് ഭാഗത്ത് രംഗത്തിറങ്ങി. രാവിലെ 10.30 നായിരുന്നു സംഭവം. മധുവിന്‍റെ മരണത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​ത്തി​ല്‍ പൊ​ലീ​സി​​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി. ത​യ്ക്കു​ല സം​ഘം, മൂ​പ്പ​ന്‍​സ് കൗ​ണ്‍​സി​ല്‍, ഗി​രി​ജ​ന്‍ സേ​വ​ക് സ​മി​തി, വ​ന​വാ​സി വി​കാ​സ കേ​ന്ദ്രം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​യു​ക്ത സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ല. ഐ.​പി.​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ക​യോ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യ​ണം.


മ​ധു​വിന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പൊ​ലീ​സ് പ​ല കാ​ര്യ​ങ്ങ​ളും മ​റ​ച്ചു​വെ​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​തി​നു ശേ​ഷം ഒ​രു കി​ലോ​മീ​റ്റ​റോ​ളം മ​ധു ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​റോ​ളം മു​ക്കാ​ലി ജ​ങ്ഷ​നി​ല്‍ നി​ന്നു. പി​ന്നീ​ട് പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.


മാ​രു​തി​യു​ടെ കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും യ​ഥാ​ര്‍​ഥ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി​ട്ടി​ല്ല. അ​ട്ട​പ്പാ​ടി​യി​ല്‍ സ​ര്‍​ക്കാ​റു​ക​ളാ​ണ് ആ​ദി​വാ​സി ഭൂ​മി അ​ധി​ക​വും ത​ട്ടി​യെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​യേ​റ്റ​ക്കാ​രെ​യും ആ​ദി​വാ​സി സ​മൂ​ഹ​ത്തെ​യും സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​ന്‍ ബോ​ധ​പൂ​ര്‍​വ നീ​ക്കം ന​ട​ക്കു​ന്ന​താ​യും ഇ​വ​ര്‍ ആ​രോ​പി​ച്ചിരുന്നു.



Share this News Now:
  • Google+
Like(s): 80