02 March, 2018 10:59:17 AM


ഭ​ക്തിയുടെ​ നി​റ​വി​ല്‍ ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​

പതിനായിരക്കണ​ക്കി​ന് ഭ​ക്ത​രാ​ണ് ആ​റ്റു​കാ​ല​മ്മ​ക്ക് നി​വേ​ദ്യം അ​ര്‍​പ്പി​ക്കാന്‍ എത്തിയത്



തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​ക്ക് തുടക്കമായി. രാ​വി​ലെ 10.15ന് ​കും​ഭ മാ​സ​ത്തി​ലെ പൂ​രം നാ​ളും പൗ​ര്‍​ണ​മി​യും ഒ​ന്നി​ക്കു​ന്ന സമയത്ത് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ല്‍ പ​ച്ച​പ്പ​ന്ത​ലി​ന് സ​മീ​പം ഒ​രു​ക്കിയ പ​ണ്ടാ​ര​യ​ടു​പ്പി​ല്‍ തീ ​പ​ക​ര്‍ന്ന​തോ​ടെ​യാ​ണ് പൊ​ങ്കാ​ല​ക്ക് തു​ട​ക്കമായത്.


ക്ഷേ​ത്ര​ത്തി​ല്‍ ചെ​ണ്ട​മേ​ള​വും ക​തി​നാ​വെ​ടി​യും മു​ഴ​ങ്ങവെ ശ്രീ​കോ​വി​ലി​ല്‍​ നി​ന്ന് ത​ന്ത്രി തെ​ക്കേ​ട​ത്ത് വാ​സു​ദേ​വ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് തീ പ​ക​ര്‍​ന്ന് മേ​ല്‍​ശാ​ന്തി വാ​മ​ന​ന്‍ നമ്പൂ​തി​രി​ക്ക് കൈ​മാ​റി. തുടര്‍ന്ന് ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും പു​റ​ത്തെ ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലും തീ തെ​ളി​യി​ച്ച്‌ മേ​ല്‍​ശാ​ന്തി സ​ഹ മേ​ല്‍​ശാ​ന്തി​ക്ക് കൈ​മാ​റുകയും ചെയ്തു.


ഒ​രു വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേഷം ഭ​ക്തി​യു​ടെ​യും വ്ര​ത​ശു​ദ്ധി​യു​ടെ​യും നി​റ​വി​ല്‍ പതിനായിരക്കണ​ക്കി​ന് സ്​​ത്രീ ഭ​ക്ത​രാ​ണ് ആ​റ്റു​കാ​ല​മ്മ​ക്ക് നി​വേ​ദ്യം അ​ര്‍​പ്പി​ക്കാന്‍ എത്തിയത്. സംസ്ഥാന സ​ര്‍​ക്കാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല​ക്കാ​യി വലിയ ക്ര​മീ​ക​ര​ണ​ങ്ങ​ളാണ് നടത്തിയിട്ടുള്ളത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 223