01 March, 2018 02:33:10 PM


മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

കപ്യാര്‍ ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു



കൊച്ചി: മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കൊല്ലപ്പെട്ടത്. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്. കപ്യാറായ ജോണിയും വൈദികനും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം.


മോശം പെരുമാറ്റത്തിന്‍റെ ഭാഗമായി കപ്യാരെ മൂന്ന് മാസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. കുത്തേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം കപ്യാര്‍ ഒളിവിലാണ്. ഇയാള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 355