01 March, 2018 12:43:44 AM


ബി​ജെ​പി​ വീ​ണു; മ​ധ്യ​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പില്‍ ര​ണ്ടു സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ്

സി​റ്റിം​ഗ് സീ​റ്റു​ക​ൾ കോ​ണ്‍​ഗ്രസ് നിലനിര്‍ത്തി




ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മം​ഗൗ​ളി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു വി​ജ​യം. മം​ഗൗ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ന്ദ്ര സിം​ഗ് യാ​ദ​വ് 2,107 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭാ​യി സാ​ഹ​ബ് യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ലാ​റ​സി​ൽ മ​ഹേ​ന്ദ്ര സിം​ഗ് യാ​ദ​വ് ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ജ​യ്നി​നെ വീ​ഴ്ത്തി.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും. കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ൾ കൂ​ടി​യാ​ണ് ഇ​ത്. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ശി​വ്രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച​പ്പോ​ൾ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ ന​യി​ച്ച​ത്.



Share this News Now:
  • Google+
Like(s): 127