28 February, 2018 10:24:34 PM


ഒറ്റപ്പാലത്ത് ചരക്ക് ട്രയിൻ തകരാറിലായി; ഗതാഗതം തടസപ്പെട്ടു

ട്രയിനുകൾ ഒന്നര മണിക്കൂറിലധികം വൈകിയോടുന്നു



പാലക്കാട്: എൻജിൻ തകരാറിനെ തുടർന്ന് ഒറ്റപ്പാലം പാലപ്പുറത്തിനും ലക്കിടിക്കും ഇടയിൽ ഗുഡ്സ്ട്രെയിൻ തകരാറിലായതിനെ തുടർന്ന് കേരള എക്സ്പ്രസ് ഉൾപ്പെടെയുളള ട്രെയിനുകൾ ഒന്നരമണിക്കുറിലധികം വൈകിയേ‍ാടുന്നു. മംഗളൂരു – കേ‍ായമ്പത്തൂർ ഇൻറർസിറ്റി, എറണാകുളം – പാലക്കാട് മെമു ഉൾപ്പെടെ മൂന്നു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഗുഡ്സ്ട്രെയിൻ മാറ്റാൻ നീക്കം തുടങ്ങിയെങ്കിലും നടപടി പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നാണു റെയിൽവേ നൽകുന്ന സൂചന.



Share this News Now:
  • Google+
Like(s): 74