28 February, 2018 10:04:31 PM


അന്വേഷണവുമായി സഹകരിക്കില്ലെന്ന് സിബിഐയോട് നീരവ് മോദി

നീരവ് എവിടെയാണെന്ന് അറിയില്ലെന്ന് സിബിഐ





ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് നീരവ് മോദി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നീരവ് മോദിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഹകരിക്കില്ലെന്ന് നീരവ് മറുപടി നല്‍കിയത്. അമേരിക്കയിലാണ് നീരവ് ഇപ്പോള്‍.

എത്രയും വേഗം കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും എവിടെയാണെങ്കിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രാജ്യത്തേക്ക് മടങ്ങിയെത്തണമെന്നും സിബിഐ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് സിബിഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നീരവിനെ അറിയിച്ചിരുന്നത്. അതേസമയം നീരവ് എവിടെയാണെന്ന് അറിയില്ലെന്നാണ് സിബിഐ പറയുന്നത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്. ഇതിന് പിന്നാലെ നീരവിനും അമ്മാവന്‍ മെഹുല്‍ ചോസ്‌കിക്കുമെതിരെ പഞ്ചാബ് നാഷ്ടണല്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പാ തട്ടിപ്പ് നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 175