28 February, 2018 09:38:40 PM


പാലക്കാട് കരിയുന്നു; താപനില 40 ഡിഗ്രിയിലെത്തി

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില



പാലക്കാട്: പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ 3 ദിവസമായി കഠിനമായ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ആണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന താപനില. കടുത്ത വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുന്നതാണ് ഫെബ്രുവരി മാസം തന്നെ ഇത്രയധികം ഉയര്‍ന്നിരിക്കുന്ന താപനില.



Share this News Now:
  • Google+
Like(s): 131