28 February, 2018 07:22:37 PM


ന​ടി ശ്രീ​ദേ​വി ഇ​നി ഓ​ർ​മ​യി​ൽ

ശ്രീദേവിയുടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ​ന്വേ​ഷ​ണം ദു​ബാ​യ് പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചു



മും​ബൈ: ത​ല​മു​റ​ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​യ ന​ടി ശ്രീ​ദേ​വി ഇ​നി ഓ​ർ​മ​യി​ൽ. മും​ബൈ ജു​ഹു പ​വ​ൻ ഹ​ൻ​സ് സ​മു​ച്ച​യ​ത്തി​നു സ​മീ​പം വി​ലെ പാ​ർ​ലെ സേ​വാ സ​മാ​ജ് ശ്മ​ശാ​ന​ത്തി​ൽ ശ്രീ​ദേ​വി​യു​ടെ സം​സ്കാ​ര​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ ശ്രീ​ദേ​വി​യു​ടെ ചി​ത​യ്ക്കു തീ ​കൊ​ളു​ത്തി. മ​ക്ക​ളാ​യ ജാ​ൻ​വി, ഖു​ഷി എ​ന്നി​വ​ർ ബോ​ണി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. 

വെ​ളു​ത്ത പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ശ്രീ​ദേ​വി​യു​ടെ ഭൗ​തി​ക ശ​രീ​ര​വും വ​ഹി​ച്ചു കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര അ​ന്ധേ​രി​യി​ലെ സെ​ലി​ബ്രേ​ഷ​ൻ​സ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ നി​ന്നു വൈ​കു​ന്നേ​രം ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ശ്രീ​ദേ​വി​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സി​നി​മ-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രു​ൾ​പ്പ​ടെ ആ​യി​ര​ങ്ങ​ൾ സെ​ലി​ബ്രേ​ഷ​ൻ​സ് ക്ല​ബ്ബി​ൽ എ​ത്തി. ത​ബു, ഹേ​മമാ​ലി​നി, ഇ​ഷ ഡി​യോ​ൾ, നി​മ്ര​ത് കൗ​ർ, അ​ക്ഷ​യ് ഖ​ന്ന, ജ​യ​പ്ര​ദ, ഐ​ശ്വ​ര്യ റാ​യ്, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്, സു​സ്മി​ത സെ​ൻ, സോ​നം ക​പൂ​ർ, ആ​ന​ന്ദ് അ​ഹൂ​ജ, അ​ർ​ബാ​സ് ഖാ​ൻ, ഫ​റാ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സെ​ലി​ബ്രേ​ഷ​ൻ സ്പോ​ർ​ട്സ് ക്ല​ബ്ബി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ന് ​അ​നി​ൽ അം​ബാ​നി​യു​ടെ പ്ര​ത്യേ​ക​വി​മാ​ന​ത്തി​ലാ​ണു ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നി​ൽ ക​പൂ​ർ, മ​ക്ക​ളാ​യ ജാ​ൻ​വി, ഖു​ഷി എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. 

ബ​ന്ധു​വും ബോ​ളി​വു​ഡ് ന​ട​നു​മാ​യ മോ​ഹി​ത് മ​ർ​വ​യു​ടെ വി​വാ​ഹ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാന്‍ ദു​ബാ​യി​ലെ​ത്തി​യ  ശ്രീ​ദേ​വി​യെ ഫെ​ബ്രു​വ​രി 24ന് ​രാ​ത്രി 11.30 ഓ​ടെ​യാ​ണ് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യ​തി​നെ​ത്തു​ട​ർ​ന്നു ബാ​ത്ട​ബ്ബി​ൽ മു​ങ്ങി​യാ​ണു ന​ടി​യു​ടെ മ​ര​ണ​മെ​ന്ന ഫൊ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പി​ന്നീ​ട് പു​റ​ത്തു​വ​ന്നു. സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നാ​ൽ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ​ന്വേ​ഷ​ണ​വും ദു​ബാ​യ് പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചു. 




Share this News Now:
  • Google+
Like(s): 159