28 February, 2018 02:35:39 PM


മധുവിന്‍റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ​യും നി​യോ​ഗി​ച്ചു




കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും വി​ഷ​യ​ത്തി​ൽ കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്നും സു​രേ​ന്ദ്ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 

മ​ധു കൊ​ല​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ണ്ടാ​ണ് കോ​ട​തി കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ​യും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചു. കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ഷ​യ​ത്തി​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്ന് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി കോ​ട​തി​യെ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 56