28 February, 2018 12:26:20 PM


ഏഴ് സംഘടനകളെ അമേരിക്ക ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തി

ലക്ഷ്യം ഐഎസിന്‍റെ ആഗോള ശൃംഖലകൾ തകർക്കുക




വാഷിംഗ്ടൺ: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഏഴ് സംഘടനകളെയും രണ്ട് വ്യക്തികളയും ആഗോള ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഏഴിൽ മൂന്ന് സംഘടനകളെ വിദേശ തീവ്രവാദ സംഘടനകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്-ആഫ്രിക്ക, ഐഎസ്-ഫിലിപ്പീൻസ്, ഐഎസ് ബംഗ്ലാദേശ് എന്നീ സംഘടനകളെയാണ് വിദേശ തീവ്രവാദ സംഘടനകയുടെ പട്ടിയിൽകൂടി ഉൾപ്പെടുത്തിയത്.

അമേരിക്കൻ പൗരന്മാർ ഈ സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധവും സമ്പർക്കവും പുലർത്താൻ പാടില്ലെന്നും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ഈ സംഘടനകൾക്ക് ചെയ്ത് നൽകുന്നവരെയും കുറ്റവാളികളായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു. ഐഎസ് സൊമാലിയ, ജുൻഡ് അൽ ഖിലാഫ് ടുണീഷ്യ, ഐഎസ് ഈജിപ്ത്, മൗട് ഗ്രൂപ്പ് എന്നിവയെയാണ് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് നാല് സംഘടനകൾ.

കുപ്രസിദ്ധ ഐസ് ഭീകരരായ മഹദ് മൊവാലിം, അബു മുസാബ് അൽ ബർനവി എന്നിവരെയും ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസിന്‍റെ ആഗോള ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 161