28 February, 2018 12:14:29 PM


ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തു

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്




ചെ​ന്നൈ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യുമാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. യൂ​റോ​പ്പി​ൽ നി​ന്നും ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ കാ​ർ​ത്തി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. 2007ല്‍ ​ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യി​ലേ​ക്ക് 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നെ​ന്നാ​ണ് കാ​ർ​ത്തി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

പി. ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കാ​ർ​ത്തി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഉയർന്നത്. കാ​ര്‍​ത്തി ചി​ദം​ബ​രം ഐ​എ​ന്‍​എ​ക്സി​ല്‍​ നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സ് വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ദം​ബ​ര​ത്തി​ന്‍റേ​യും കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ​യും ചെ​ന്നൈ​യി​ലെ വീ​ടു​ക​ളി​ലും ഓഫീസുകളിലും സി​ബി​ഐ നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 151