27 February, 2018 10:41:25 PM


ശ​ല്യം ചെ​യ്ത പൂ​വാ​ല​ൻ​മാ​രെ യു​വ​തി വ​ലി​​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു

പീഡനത്തിന് മുതിര്‍ന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു

ദില്ലി: തന്നെ ശ​ല്യം ചെ​യ്ത പൂ​വാ​ല​ൻ​മാ​രെ കൈ​കാ​ര്യം ചെ​യ്ത ശേ​ഷം യു​വ​തി വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വെ​സ്റ്റ് ദില്ലി ക​രോ​ൾ​ബാ​ഗി​ലെ തി​ര​ക്കേ​റി​യ ഗ​ഫാ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി സു​ഹൃ​ത്തു​മാ​യി ന​ട​ന്നു​പോ​കു​മ്പോ​ൾ നാ​ലം​ഗ സം​ഘം ഇ​വ​ർ​ക്കെ​തി​രെ മോശമായി പെരുമാറുകയായിരുന്നു. പി​ന്നാ​ലെ​കൂ​ടി​യ സം​ഘ​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​ൻ യു​വ​തി​യും സു​ഹൃ​ത്തും സൈ​ക്കി​ൾ റി​ക്ഷ​യി​ൽ ക​യ​റി​യെ​ങ്കി​ലും ഇ​വ​ർ പി​ൻ‌​മാ​റി​യി​ല്ല. 

അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി​യെ ഒ​ടു​വി​ൽ യു​വ​തി നേ​രി​ട്ടു. റി​ക്ഷ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി ശ​ല്യം​ചെ​യ്ത ഒ​രാ​ളെ പി​ടി​കൂ​ടി മു​ഖ​ത്ത​ടി​ച്ചു. ഇ​തോ​ടെ ആ​ളു​ക​ൾ കൂ​ടു​ക​യും യു​വ​തി അ​ക്ര​മി​യെ കോ​ള​റി​നു​പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ‌ ഹ​രി​യാ​ന​യി​ലെ ചാ​ർ​ഖി​ദാ​രി സ്വ​ദേ​ശി​ക​ളാ​യ മ​നീ​ഷ്, അ​ഭി​ഷേ​ക് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


Share this News Now:
  • Google+
Like(s): 111