27 February, 2018 10:29:47 PM


അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം ത​ള്ളി; ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു

സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​




മും​ബൈ: ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ദു​ബാ​യി​ൽ​നി​ന്നും മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും മും​ബൈ​യി​ലെ അ​ന്ധേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​പ​വ​ന്‍ ഹാ​ന്‍​സി​ലെ വി​ലെ പാ​ര്‍​ലെ സേ​വ സ​മാ​ജ​ത്തി​ലെ ഹി​ന്ദു സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ അ​ന്ധേ​രി​യി​ലെ ശ്രീ​ദേ​വി​യു​ടെ വ​സ​തി​യാ​യ ലോ​ഖ​ണ്ഡ​വാ​ല കോം​പ്ല​ക്‌​സി​ന് സ​മീ​പ​മു​ള്ള സെ​ലി​ബ്രേ​ഷ​ന്‍​സ് ക്ല​ബി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ഇ​വി​ടെ​നി​ന്നും ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സെ​മി​ത്തേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ദു​ബാ​യി​ൽ​നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം മും​ബൈ​യി​ൽ എ​ത്തി​ച്ച​ത്. ബോ​ണി ക​പൂ​ര്‍, സ​ഞ്ജ​യ് ക​പൂ​ര്‍, അ​ര്‍​ജു​ന്‍ ക​പൂ​ര്‍, റീ​ന മ​ര്‍​വ, സ​ന്ദീ​പ് മ​ര്‍​വ എ​ന്നി​വ​ര​ട​ക്കം പ​ത്തു പേ​ർ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

ശ്രീ​ദേ​വി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ർ‌​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​ത്. ശ്രീ​ദേ​വി​യു​ടേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ദു​ബാ​യ് പോ​ലീ​സ് വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ വീ​ണ്ടും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. യാ​ദൃ​ച്ഛി​ക​മാ​യ മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ശ്രീ​ദേ​വി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് ത​വ​ണ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​റി​നെ ദു​ബാ​യ് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ്രീ​ദേ​വി​യു​ടെ ത​ല​യി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് പോ​ലീ​സി​ന് സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട ന​ൽ​കി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ശ്രീ​ദേ​വി​യെ ദു​ബാ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​നു​ള്ളി​ലെ ബാ​ത്ത് ട​ബി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ളി​ക്കാ​ൻ ക​യ​റി​യ ശ്രീ​ദേ​വി​യെ 15 മി​നി​റ്റി​ന് ശേ​ഷ​വും ക​ണാ​തെ വ​ന്ന​തോ​ടെ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് ച​ല​ന​മ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ ബോ​ണി ക​പൂ​റി​ന് പു​റ​മേ ബ​ന്ധു​ക്ക​ളെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.



Share this News Now:
  • Google+
Like(s): 344