27 February, 2018 12:48:20 AM


തീ​വ്ര​വാ​ദി​ക​ൾ ഗ്ര​നേ​ഡ് എ​റി​ഞ്ഞു; ക​സ്റ്റ​ഡി​യി​ലി​രു​ന്ന തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു

പു​ൽ​വാ​മ ത്രാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം




ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. 

മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് ചോ​പ​ൻ എ​ന്ന ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ തീ​വ്ര​വാ​ദി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ തീ​വ്ര​വാ​ദി​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഗ്ര​നേ​ഡ് എ​റി​ഞ്ഞു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം സ്റ്റേ​ഷ​നി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മു​ഷ്താ​ഖി​ന്‍റെ അ​ടു​ത്താ​ണ് ഗ്ര​നേ​ഡ് വീ​ണ​ത്. ഗ്ര​നേ​ഡ് പൊ​ട്ടി മു​ഷ്താ​ഖ് മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബാ​രാ​മു​ള്ള​യി​ൽ​നി​ന്നാ​ണ് മു​ഷ്താ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 106