27 February, 2018 12:21:38 AM


പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ

ട്രെ​യി​ൻ ഇ​ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നിഗമനംമും​ബൈ: മും​ബൈ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ പോ​ലീ​സി​ലെ ലോ​ക്ക​ൽ ആം​സ് യൂ​ണി​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​തീ​ക്ഷ ഷി​ൻ​ഡെ(26)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ൽ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത്. സോ​ലാ​പു​ർ സ്വ​ദേ​ശി​നി​യാ​ണ് പ്ര​തീ​ക്ഷ.

ഉ​ച്ച​യോ​ടെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ലൈ​നി​ലെ സ​യ​ൻ-​കു​ർ​ള സ്റ്റേ​ഷ​നു​ക​ൾ​ക്കി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. എ​ന്നാ​ൽ മ​റ്റു സാ​ധ്യ​ത​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കു​ർ​ള പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 

Share this News Now:
  • Google+
Like(s): 141