25 February, 2018 10:25:58 PM


കെട്ടിട നികുതി: യേശുവിന്‍റെ കബറിടപള്ളി അടച്ചുപൂട്ടി

കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പള്ളി അടച്ചുപൂട്ടിയത്



ജെറുസലേം: യേശു ക്രിസ്തുവിന്‍റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം അടച്ചുപൂട്ടി. ഇസ്രായേല്‍ കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പള്ളി അടച്ചുപൂട്ടിയത്. കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച ക്രിസ്തുവിനെ അടക്കം ചെയ്ത ശവകുടീരത്തിന് ചുറ്റും നിര്‍മ്മിച്ച പള്ളിയാണിത്.


തീര്‍ഥാടന കേന്ദ്രത്തെ കൊമേഴ്സ്യല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ പ്രോപ്പര്‍ട്ടി നികുതി ചുമത്തിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍ നിന്നും തുടച്ച്‌ നീക്കാന്‍ കരുതികൂട്ടിയുള്ള ശ്രമമാണെന്ന് ആരോപിച്ച്‌ പള്ളി പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 116