21 February, 2018 11:10:08 PM


പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പം: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

8.65 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് 8.55 ആ​യാ​ണ് കു​റ​ച്ച​ത്




ദില്ലി: പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 8.65 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത് 8.55 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ച​ത്. എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ന്ദ്ര ട്ര​സ്റ്റ് ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഇ​തി​ലൂ​ടെ ഇ​പി​എ​ഫ്ഒ​യ്ക്ക് 586 കോ​ടി​യു​ടെ മി​ച്ച​മു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ബോ​ർ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സെ​ൻ​ട്ര​ൽ ട്ര​സ്റ്റ് ബോ​ർ​ഡ് യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്വാ​ർ അ​റി​യി​ച്ചു. 

ഇ​പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി​രു​ന്ന എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ടി​ൽ നി​ന്ന് (ഇ​ടി​എ​ഫ്) 2886 കോ​ടി രൂ​പ ക​ഴി​ഞ്ഞ മാ​സം ആ​ദ്യം സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റി​ൽ വി​റ്റ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 8.65 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് 0.10 ശ​ത​മാ​നം കു​റ​ച്ച് ഈ ​വ​ർ​ഷ​ത്തെ നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 185