21 February, 2018 12:19:17 PM


അഡാര്‍ ലൗവിലെ ഗാനത്തിന്‍റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി

തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി



ദില്ലി: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ വിവാദമായ ഗാനത്തിന്‍റെ പേരില്‍ രാജ്യത്ത് ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിലെ 'മാണിക്യമലരയാ പൂവി' എന്ന ഗാനത്തിനെതിരേ തെലുങ്കാന പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരേ ചിത്രത്തിന്‍റെ നിര്‍മാതാവും സംവിധായകനും നടിയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.


കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മൂലം ചിത്രത്തിന്‍റെ ചിത്രീകരണം മുടങ്ങുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരേയാണ് ഹര്‍ജിക്കാരായ നടി പ്രിയ പ്രകാശ് വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് അപ്പച്ചന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ പരിഗണിച്ച്‌ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.


നടി പ്രിയ വാര്യര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. നിയമസവ്യവസ്ഥയുടെ ലംഘനമാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമിയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദ് ചെയ്യുകയും രാജ്യത്ത് മറ്റൊരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉത്തരവ് കോടതി പുറപ്പെടുവിക്കുകയും ചെയ്തത്.



Share this News Now:
  • Google+
Like(s): 186