15 February, 2016 12:13:22 AM


കര്‍ണാടക ചലച്ചിത്ര പുരസ്കാരം ലക്ഷ്മി ഗോപാലസ്വാമിക്ക്


ബംഗളൂരു : മികച്ച നടിക്കുള്ള 2014 ലെ കര്‍ണാടക ചലച്ചിത്ര പുരസ്കാരം ലക്ഷ്മി ഗോപാലസ്വാമിക്ക്. 'വിദ്യ' എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം.  മൂന്നാം ലിംഗക്കാരുടെ ജീവതത്തെ അടയാളപ്പെടുത്തുന്ന'നാനു അവനല്ല അവളു' എന്ന ചിത്രിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇദ്ദേഹത്തെ തേടിയത്തെിയിരുന്നു.

ഹരിവു ആണ് മികച്ച ചിത്രം. അഭിമന്യു മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപെട്ടു. അരുണ്‍ ദേവസ്യയാണ് മികച്ച സഹനടന്‍. സഹനടി ബി.ജയശ്രീ. നാനു അവനല്ല അവളു എന്ന ചിത്രത്തിന്‍െറ കഥക്ക് ലിവിങ് സ്മൈല്‍ വിദ്യ മികച്ച കഥക്കുള്ള പുരസ്കാരം നേടി. വിദ്യ എന്ന ചിത്രത്തിലെ തിരക്കഥ രചിച്ച ശേഷാദ്രിക്കാണ് ഈ ഇനത്തിലെ പുരസ്കാരം. മികച്ച ഗാന രചയിതാവായി ഹുലികുന്ദെ മൂര്‍ത്തിയും ഗായകരായി ചിന്തനും വിദ്യ മോഹനും അര്‍ഹരായി. അഞജനേഷ് ലോക്നാഥാണ് മികച്ച മ്യൂസിക് ഡയറക്ടര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K