18 February, 2018 07:12:38 PM


സ്വകാര്യ ബസ് സമരം തുടരും: ചർച്ചയിൽ ബസുടമകൾ തമ്മിൽ തർക്കം

ബ​സ് ചാ​ർ​ജ് വ​ർ​ധന പ​ര്യാ​പ്ത​മ​ല്ലെ​ന്ന നിലപാടിലുറച്ച് ബ​സു​ട​മ​കള്‍



കോ​ഴി​ക്കോ​ട്: സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. കൂട്ടിയ ബസ് ചാർജ് വീണ്ടും വർധിപ്പിക്കാൻ തയാറല്ലെന്നു മന്ത്രി കഴിഞ്ഞ ദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്കു തയാറാണെന്ന മന്ത്രിയുടെ നിലപാടിനെത്തുടർന്നാണ് ഇന്നു യോഗം ചേര്‍ന്നത്. സമരത്തിന്‍റെ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി മുടങ്ങി. 


ഇതിനിടെ സ​മ​രം ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ യോഗത്തിനിടെ ത​ർ​ക്കം. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ല്‍ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളേ​യും പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ലാ​ണ് ത​ർ​ക്കമുണ്ടായത്. ഒ​രു വി​ഭാ​ഗം യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് ത​ള്ളി​ക​യ​റി​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​യി. സമരം തുടരുമെന്ന് ബസുടമകള്‍ അറിയിച്ചു.


കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലാ​യിരുന്നു ച​ർ​ച്ച. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ നി​ര​ക്ക് ഉ​യ​ർ​ത്തു​ക, മി​നി​മം ചാ​ർ​ജ് പത്ത് രൂ​പ​യാ​ക്കു​ക, വ​ർ​ധി​പ്പി​ച്ച റോ​ഡ് ടാ​ക്സ് പി​ൻ​വ​ലി​ക്കു​ക, ഇ​ന്ധ​ന വി​ല ജി​എ​സ്ടി​യുടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക, സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ​ക്കു​റി​ച്ച് പ​ഠി​ച്ച ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. 


സ​ർ​ക്കാ​ർ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ നി​ല​പാ​ട്. ഈ ​രീ​തി​യി​ൽ വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. വിദ്യാര്‍ഥികളുെട നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തി.



Share this News Now:
  • Google+
Like(s): 232