18 February, 2018 01:36:51 PM


മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് പരിക്കേറ്റത്



കൊച്ചി: മാമാങ്കമെന്ന ബിഗ്ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടൻ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മാ​ങ്കം​ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മം​ഗ​ലാ​പു​ര​ത്താണ് നടക്കുന്നത്. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ.



Share this News Now:
  • Google+
Like(s): 109