17 February, 2018 02:45:22 PM


പുതിയ അപകടങ്ങളെ മുന്നണിയില്‍ വേണ്ടെന്ന്​ കാനം

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല



തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയില്‍ ഒരപകടവും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ അപകടങ്ങളെ എടുത്തുവെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലമാക്കുന്ന നടപടി ഉണ്ടായാല്‍ അതിനെതിരെ സി.പി.ഐ ശബ്ദിക്കുമെന്നും കാനം പറഞ്ഞു.


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ അതിരപ്പള്ളി എന്ന വാക്കുപോലുമില്ല. അതു കൊണ്ട് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. വൈദ്യുതി ബോര്‍ഡ് നാട്ടുകാരുടെ കാശ് പറ്റിച്ചതിന് മറയിടാനാണ് പദ്ധതിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 143