16 February, 2018 10:09:29 PM


ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

കൈരളി ന്യൂസ് ശ്രീരുദ്രം പ്രകാശനം ചെയ്തു
ഏറ്റുമാനൂര്‍ : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാവിലെ  10.10 ന് കൊടിമരചുവട്ടില്‍ ആരംഭിച്ച ചടങ്ങുകളെ തുടര്‍ന്ന് നടന്ന കൊടിയേറ്റിന് തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയോടെ കൊടിയേറ്റ് നടന്നപ്പോള്‍ ഭക്തജനങ്ങള്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടും വെറ്റിലപറപ്പിച്ചും ഉത്സവത്തെ വരവേറ്റു.

സ്വകാര്യ ബസ് സമരമായിട്ടും ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. കൊടിയേറ്റിനു ശേഷം നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ എ.എസ്.പി.കുറുപ്പിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കലാപരിപാരിപാടികളുടെ ഉദ്ഘാടനം കെ.ജി.ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, പി.ജി.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23നാണ്. 25 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച മുതല്‍ ഒമ്പതാം ദിവസം വരെയാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉത്സവബലിദര്‍ശനം. ഇന്ന് രാത്രി പന്ത്രണ്ടിനാണ് കൊടിക്കീഴില്‍ വിളക്ക്.


കൈരളി ന്യൂസ് ശ്രീരുദ്രം പ്രകാശനം ചെയ്തുഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ kairalynews.com പ്രസിദ്ധീകരിക്കുന്ന ശ്രീരുദ്രം പ്രത്യേക പതിപ്പിന്‍റെ പ്രകാശനം അഡ്വ.കെ.സുരേഷ്കുറുപ്പ് നിര്‍വ്വഹിച്ചു. മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയ ശേഷം വെള്ളിയാഴ്ച രാവിലെ നടന്ന സമ്മേളനത്തില്‍ പ്രസിദ്ധ സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) ആദ്യപ്രതി ഏറ്റുവാങ്ങി. ഉപദേശകസമിതി ചെയര്‍മാന്‍ അഡ്വ.എ.എസ്.പി കുറുപ്പ് അദ്ധ്യക്ഷനായിരുന്നു.

പ്രധാന ഉത്സവപരിപാടികള്‍ ചുവടെ.


ഫെബ്രുവരി 17: രാവിലെ 7.00 - ശ്രീബലി, പഞ്ചവാദ്യം - ബ്രഹ്മമംഗലം ഗോപി, പഞ്ചാരിമേളം - കലാപീഠം കണ്ണന്‍, 10.00 - ഓട്ടന്‍തുള്ളല്‍, 10.45 - സംഗീതസദസ്, 1.00 - ഉത്സവബലിദര്‍ശനം, നാമഘോഷജപലഹരി, 1.45 - കഥാപ്രസംഗം, 3.30 - തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല,സേവ, 8.00 - മോഹിനിയാട്ടം - രമ്യ ശങ്കര്‍, 9.00 - നൃത്തനിശ - കേരള കലാലയം, 10.00 - ക്ലാസിക്കല്‍ ഡാന്‍സ് - നാട്യ മന്ദിര്‍, ചെന്നൈ 11.00 - വിഷ്വല്‍ ഭക്തിഗാനമേള, 12.00 - കൊടിക്കീഴില്‍ വിളക്ക്, 2.00 - വെടിക്കെട്ട്, നൃത്തനാടകം - ശംഖചൂഡന്‍ (മുദ്ര, പത്തനംതിട്ട)  

ഫെബ്രുവരി 18: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - തിരുവഞ്ചൂര്‍ സന്തോഷ്, പഞ്ചാരിമേളം - കലാമണ്ഡലം പുരുഷോത്തമന്‍, 10.00 - ഓട്ടന്‍തുള്ളല്‍, 11.30 - സംഗീതസദസ് - ഗായത്രി സുരേഷ്, 1.00 - ഉത്സവബലിദര്‍ശനം, ഭക്തിഗാനാഞ്ജലി, 2.45 - ഭരതനാട്യം, 3.30 -തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ,് കിര്‍മ്മീര വധം, തോരണയുദ്ധം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 19: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കലാപീഠം  രാജേഷ് ചൂരക്കാവ്, മേളം - ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനം, 10.30 - ഓട്ടന്‍തുള്ളല്‍, 11.15 - സംഗീതസദസ് - , 12.00 - ആത്മീയ പ്രഭാഷണം, 1.00 - ഉത്സവബലിദര്‍ശനം, 2.45 - സംഗീതാര്‍ച്ചന, 3.30 -തിരുവാതിര, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 8.30 - ഭരതനാട്യം, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ് രുഗ്മാംഗദ ചരിതം, ദുര്യോധനവധം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 20: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കലാപീഠം  ഉണ്ണികൃഷ്ണന്‍, പഞ്ചാരിമേളം - ആനിക്കാട് കൃഷ്ണകുമാര്‍, 10.30 - ഓട്ടന്‍തുള്ളല്‍, 11.15 - സംഗീതസദസ് - , 12.00 - മത പ്രഭാഷണം, 12.30 - ഭക്തിഗാനമേള, 1.00 - ഉത്സവബലിദര്‍ശനം, 2.15 - കുച്ചിപ്പുടി, 3.30 -അക്ഷരശ്ലോകസദസ്, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, കഥകളി - മേജര്‍ സെറ്റ,് കര്‍ണ്ണശപഥം, കിരാതം - (പി.എസ്.വി. നാട്യസംഘം, കോട്ടയ്ക്കല്‍)

ഫെബ്രുവരി 21: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - വെളിയന്നൂര്‍ അരുണ്‍ മാരാര്‍ - മാലം മനോജ്, പഞ്ചാരിമേളം - ചൊവ്വല്ലൂര്‍ മോഹനവാര്യര്‍, 10.30 - ഓട്ടന്‍തുള്ളല്‍, 11.30 - സംഗീതസദസ് , 1.00 - ഉത്സവബലിദര്‍ശനം,  4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, സംഗീത സദസ് - എന്‍. യു സഞ്ജയ്, 10.30 - ഭരതനാട്യം -ഡോ. ദ്രൗപതി, ഡോ.പത്മിനി, 12.00 - നാട്യവൈഭവം - തരംഗ് നൃത്തവിദ്യാലയം തിരുവനന്തപുരം.

ഫെബ്രുവരി 22: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - ഒളശ്ശ സനല്‍കുമാര്‍, പഞ്ചാരിമേളം - കലാനിലയം അനില്‍കുമാര്‍, 11.00- ശീതങ്കന്‍തുള്ളല്‍ - പാലാ കെ. ആര്‍. മണി 11.45 - സംഗീതസദസ് ,  1.00 - ഉത്സവബലിദര്‍ശനം, 2.30 - ഭക്തിഗാനമേള - കുമ്മനം ജയചന്ദ്രന്‍, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, പഞ്ചവാദ്യം - അമനകര ഹരിമാരാര്‍, 6.30 - താലപ്പൊലി സമര്‍പ്പണം, 9.00 - വിളക്ക്, ഭക്തിഗാനമേള - കൊച്ചിന്‍ സെലിബ്രിറ്റീസ്, 11.10 - ദേവനടനം -ശ്രീമൂകാംബിക നൃത്തവിദ്യാലയം കോട്ടയം, 2.00 - നൃത്തനാടകം - ഗന്ധര്‍വ്വയാമം (കൊച്ചിന്‍ സര്‍ഗ്ഗക്ഷേത്ര).

ഫെബ്രുവരി 23: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - സത്യന്‍ നാരായണ മാരാര്‍, ചെണ്ടമേളം - കിഴക്കടമ്പ് സജികുമാര്‍ 11.00- മഹാപ്രസാദഊട്ട് ്, 12.00 - തുള്ളല്‍ ത്രയം - ദക്ഷിണാമൂര്‍ത്തി കലാക്ഷേത്രം വൈക്കം  1.00 - ഉത്സവബലിദര്‍ശനം, സംഗീതസദസ്, 2.30 - ഭക്തിഗാനമേള, 4.00 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ,  6.00 - ദേശ താലപ്പൊലി സമര്‍പ്പണം, 7.00 - താലപ്പൊലിയും അയ്‌മ്പൊലിയും  9.30 - ആനന്ദ നടനം - രമ്യാ നമ്പീശന്‍, രാത്രി 12.00 - ഏഴരപ്പൊന്നാനദര്‍ശനവും വലിയ കാണിക്കയും, 2.00 - വലിയ വിളക്ക്, 5.00 - കരിമരുന്ന് കലാപ്രകടനം.

ഫെബ്രുവരി 24: രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കുറിച്ചിത്താനം വിജയന്‍ മാരാര്‍ - രാമചന്ദ്രമാരാര്‍, പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ 11.00- മഹാപ്രസാദഊട്ട് , 11.30 - ഓട്ടന്‍ തുള്ളല്‍, 12.30 - ചാക്യാര്‍ കൂത്ത് - ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ 1.00 - ഉത്സവബലിദര്‍ശനം, 1.30 - സംഗീതസദസ്, 2.15 - ഹരികഥ, 4.30 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം,  6.00 - താലപ്പൊലി സമര്‍പ്പണം, 9.30 - ഭക്തിഗാനമേള - സിതാര കൃഷ്ണകുമാര്‍, രാത്രി 12.00 - പള്ളിനായാട്ട് - ദീപക്കാഴ്ച,  3.00 - കരിമരുന്ന് പ്രകടനം.

ഫെബ്രുവരി 25: രാവിലെ 7.00  - ഭക്തിഗാനസുധ, 9.15 - പാഠകം 10.00- മഹാപ്രസാദഊട്ട് , 11.30 - അഷ്ടപദിലയം, 12.00 - ആറാട്ട് പുറപ്പാട് 2.30 - സംഗീതസദസ്, 3.45 -  കഥകളി - പുറപ്പാട് - മേളപ്പദം, 4.45 -  സംഗീത സദസ് -ഭരത് നാരായണന്‍ ചെന്നെ, 6.00 -  നാദസ്വരകച്ചേരി, 10.00- സംഗീതസദസ് - ഒ. എസ്. ത്യാഗരാജന്‍, രാത്രി 1.00 - ആറാട്ട് എതിരേല്‍പ്പ്, 2.00 - ആറാട്ട് എഴുന്നള്ളിപ്പ്, 5.00 - കരിമരുന്ന് കലാപ്രകടനം, 5.30 - ആറാട്ട് വരവ്, കൊടിയിറക്ക്. Share this News Now:
  • Google+
Like(s): 449