16 February, 2018 09:16:06 PM


കണ്ണിറുക്കല്‍ പ്രകോപനപരം; പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്

മു​സ്ലിം സ​മു​ദാ​യ​ത്തി​ലെ ഒ​രു പ്ര​ധാ​നി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തായി പരാതി



മും​ബൈ: "​മാ​ണി​ക്യ മ​ല​രാ​യ പൂ​വി'​യി​ലൂ​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് സെ​ന്‍​സേ​ഷ​നാ​യ പ്രി​യാ വാ​ര്യ​ര്‍​ക്കെ​തി​രേ വീ​ണ്ടും കേ​സ്. ജ​ന്‍​ജാ​ഗ​ര​ണ്‍ സ​മി​തി എ​ന്ന സം​ഘ​ട​ന​യു​ടെ പ​രാ​തി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജി​ന്‍​സി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ട്ടി​ലെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​സ്ലിം സ​മു​ദാ​യ​ത്തി​ലെ ഒ​രു പ്ര​ധാ​നി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നു സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് മൊ​ഹ്സി​ന്‍ അ​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 

നേ​ര​ത്തെ, ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ്രി​യ​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ള്‍ മു​സ്ലിം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യ​ത്. ഹി​റ്റാ​യ ഗാ​നം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മു​ഹ​മ്മ​ദ് ന​ബി​യും ഖ​ദീ​ജ ബീ​വി​യു​മാ​യു​ള്ള വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണ് പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​യി എ​ന്നും ഇ​ത് ന​ബി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഗാ​നം പി​ന്‍​വ​ലി​ക്കു​ക​യോ വ​രി​ക​ള്‍ മാ​റ്റി​യെ​ഴു​തു​ക​യോ ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. 

പി.​എം.​എ. ജ​ബ്ബാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് ത​ല​ശേ​രി കെ. ​റ​ഫീ​ക് ഈ​ണം ന​ല്കി​യ ഗാ​നം പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഷാ​ന്‍ റ​ഹ്മാ​നും വി​നീ​ത് ശ്രീ​നി​വാ​സ​നും ചെ​യ്ത​ത്. പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ ചി​ത്ര​ത്തി​ല്‍ ഗാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും യു ​ട്യൂ​ബി​ല്‍​നി​ന്നു പി​ന്‍​വ​ലി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ല​ക്കം മ​റി​ഞ്ഞ് തീ​രു​മാ​നം മാ​റ്റി. ഗാ​ന​ത്തി​ന്‍റെ ജ​ന​പ്രീ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗാ​നം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​തെ​ന്ന് ഷാ​ന്‍ റ​ഹ്മാ​നും ഒ​മ​ര്‍ ലു​ലു​വും പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ചി​ത്രം ജൂ​ണി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 143