15 February, 2018 11:24:38 PM


സി​റി​ൽ റാ​മ​ഫോ​സ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്

ജേ​ക്ക​ബ് സു​മ​യു​ടെ കാ​ല​ത്തു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും




കേ​പ് ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി സി​റി​ൽ റാ​മ​ഫോ​സ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ജേ​ക്ക​ബ് സു​മ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് റാ​മ​ഫോ​സ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നു ഭൂ​രി​പ​ക്ഷ​മു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ റാ​മ​ഫോ​സ​യു​ടെ പ​ത്രി​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ജേ​ക്ക​ബ് സു​മ​യു​ടെ കാ​ല​ത്തു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജേ​ക്ക​ബ് സു​മ​യ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു രാ​ജി. 48 മ​ണി​ക്കൂ​റി​ന​കം രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ഭ​ര​ണ​ക ക്ഷി​യാ​യ എ​എ​ൻ​സി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യെ​ങ്കി​ലും സു​മ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.



Share this News Now:
  • Google+
Like(s): 77